ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന 200 കമ്പനി മേധാവികളില്‍ ഇന്ത്യക്കാരായ ഇന്ദ്ര നൂയി, വിക്രം പണ്ഡിറ്റ്, രാജീവ് എല്‍ ഗുപ്ത എന്നിവര്‍ ഉള്‍പ്പെടുന്നു.
പെപ്സി കമ്പനി മേധാവിയായ ഇന്ദ്രനൂയിക്ക് 49 ലക്ഷം ഡോളര്‍ ശമ്പളം ഉള്‍പ്പെടെ വാര്‍ഷിക പ്രതിഫലമായി ലഭിച്ചത് 1.47 കോടി ഡോളറാണ്. ( 58.73 കോടി രൂപ ).
റോം അന്‍ഡ്ഹൌസിന്‍റെ ചീഫ് എക്സികൂട്ടിവ് ഓഫീസറായ ഗുപ്തയ്ക്ക് 73 ലക്ഷം ഡോളറാണ്. ( 29.16 കോടി രൂപ ) വാര്‍ഷിക പ്രതിഫലം. ഇതില്‍ 29 ലക്ഷം ഡോളര്‍ ശമ്പളമാണ്. സിറ്റി ഗ്രൂപ്പിന്‍റെ മേധാവിയായി കഴിഞ്ഞ ഡിസംബറിലാണ് പണ്ഡിറ്റ് ചുമതലയേറ്റത്. 32 ലക്ഷം ഡോളറാണ് ( 12.78 കോടി രൂപ ) അദ്ദേഹത്തിന്‍റെ വാര്‍ഷിക പ്രതിഫലം. ( കടപ്പാട് - കലാകൌമുദി ദിനപത്രം ഏപ്രില്‍, 8, 2008 )
ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍