പ്രസവിച്ച ഉടന്‍ വിജനമായ ഒരു പൂന്തോട്ടത്തില്‍ അമ്മ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ തെരുവുനായ്ക്കള്‍ രക്ഷപ്പെടുത്തി. ബീഹാറില്‍ സമഷ്ടിപൂര്‍ ജില്ലയിലെ നര്‍ഹന്‍ ഗ്രാമത്തിലാണ് ഈ അപൂര്‍വ്വ സംഭവം.
പൂന്തോട്ടത്തില്‍നിന്ന് നായ്ക്കളുടെ നിറുത്താതെയുള്ള കുരകേട്ട് ഗ്രാമീണര്‍ ചെന്ന് നോക്കുമ്പോള്‍ ചെളിയും പൊടിയുംപറ്റി മണ്ണില്‍ കിടക്കുകയായിരുന്നു കൈക്കുഞ്ഞ്. തെരുവുനായ്ക്കള്‍ കുഞ്ഞിനെ വട്ടമിട്ട് നില്പ്പുണ്ടായിരുന്നു. കുഞ്ഞിനെ കുട്ടികളില്ലാത്ത ഒരു ദമ്പദികള്‍ക്ക് ഗ്രാമീണര്‍ കൈമാറി. വിവരമറിഞ്ഞ പോലീസ്, കുഞ്ഞിനെ ഉപേക്ഷിച്ച മാതാവിനെ അന്വേഷിച്ചുവരികയാണ്.( കലാകൌമുദി ദിനപത്രം )

ലോഡുചെയ്യുന്നു...