Webdunia: Portal - Search - Mail - Greetings   More >>
Support | Font Download | Feedback
Search  
Welcome, Guest  [ Register | Sign In ]

ഭര്‍ത്താക്കാന്മാരുടെ ശ്രദ്ധക്ക്

എങ്കിലും ഭര്‍ത്താവേ!

വിവാഹിതയായ സ്ത്രീ കൂടുതല്‍ വീട്ടുജോലികള്‍ ചെയ്യേണ്ടിവരുന്നതിന് കാരണക്കാരന്‍ ആരെന്നറിയണ്ടേ? ഭര്‍ത്താവുതന്നെ. മിഷിഗണ്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഭര്‍ത്താക്കന്മാരുടെ ഈ 'ദ്രോഹം' വെളിപ്പെട്ടത്.

വിവാഹത്തിനു മുന്‍പ് വളരെ സുഖമാണ്. അവിവാഹിതകളായ സ്ത്രീകളാണ് ഏറ്റവും കുറച്ച് വീട്ടുജോലികള്‍ ചെയ്യുന്നത്-ആഴ്ചയില്‍ പന്ത്രണ്ട് മണിക്കൂര്‍.

എന്നാല്‍ വിവാഹിതയാകുന്നതോടെ എല്ലാം തകിടം മറിയുന്നു. ഇതോടെ ആഴ്ചയില്‍ ഏഴുമണിക്കൂറെങ്കിലും സ്ത്രീകള്‍ അധികം ജോലിചെയ്യേണ്ടിവരുന്നു. എന്നാല്‍, ഭാര്യ ഉദാരമതിയാണ്. ഭര്‍ത്താവ് വീട്ടില്‍ ചെയ്യേണ്ട് ജോലിയില്‍ ഒരു മണിക്കൂറെങ്കിലും ഇവര്‍ ലാഭിച്ചുകൊടുക്കുന്നുണ്ടത്രെ. പുരുഷന്മാര്‍ വീടുനു വെളിയില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നു. സ്ത്രീകള്‍ വീട്ടിനുള്ളിലും. ഇത് പതിവായി കണ്ടുവരുന്ന ഒന്നാണ്. ഗവേഷണ സംഘത്തിലെ ഒരാള്‍ പറയുന്നു.

കുട്ടികള്‍ ഉണ്ടാവുന്നതോടെ സ്ത്രീകളുടെ ജോലിഭാരം ഏറുന്നു. മൂന്നു കുട്ടികളില്‍ കൂടുതലുള്ള സ്ത്രീകള്‍ ആഴ്ചയില്‍ 28 മണിക്കൂര്‍ വരെ ജോലികളില്‍ ഏര്‍പ്പെടുന്നു

.

വരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ വിലയിരുത്തിയാണ് ഗവേഷകര്‍ നിഗമനങ്ങളിലെത്തിയത്.

ഇതിനൊപ്പം പാചകം, വൃത്തിയാക്കല്‍ തുടങ്ങിയവ ചെയ്യുന്നതില്‍ എത്ര സമയം ചെലവഴിക്കുന്നുവെന്ന് സ്തീകളോടും പുരുഷന്മാരോടും ചോദിച്ചിരുന്നു.

( കലാകൌമുദി ദിനപത്രം )


നിരാകരണവ്യവസ്ഥ