Webdunia: Portal - Search - Mail - Greetings   More >>
Support | Font Download | Feedback
Search  
Welcome, Guest  [ Register | Sign In ]

ഗ്ലോബലൈസേഷന്‍ പാതയില്‍ ഒരു ബാര്‍ബറും

ഒന്നുമുടിവെട്ടാന്‍ രൂപ2000

ഒന്നുമുടിവെട്ടിസുന്ദരനാകണമെങ്കില്‍ 2000 രൂപ. ബോളിവുഡ് താരങ്ങളുടേയും രാഷ്ട്രീയനേതാക്കളുടെയും രാജാക്കന്മാരുടെയും തലകള്‍ സുന്ദരമാക്കുന്ന ആലിമിന്‍റെ ഹൈദരബാദിലെ സലൂണിലാണ് തലകുട്ടപ്പനാക്കുന്നതിന് 2000 രൂപവരെ വാങ്ങുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുപ്പതുകാരനായ ആലിം തന്‍റെ പ്രവര്‍ത്തനമേഖല എട്ടിടങ്ങളിലേക്ക്കൂടി വ്യാപിപ്പിക്കുകയാണ്.ആലിമിന്‍റെ കടയില്‍ മുടിവെട്ടാന്‍ ഏറ്റവും കുറഞ്ഞ നിരക്ക് 500 രൂപയാണ്. ഹൈദരബാദ്, ബാഗ്ലൂര്‍, നാഗ്പൂര്‍, പൂണെ, ഡല്‍ഹി, ചെന്നൈ, വിശാഖപട്ടണം, കറാച്ചി, ദുബായ് എന്നിവടങ്ങളിലാണ്ആലിം പുതിയ സലൂണികള്‍ തുടങ്ങുന്നത്.

വെറും മുടിവെട്ട് മാത്രമല്ല, മുടിക്ക് നിറം നല്‍കലും ശരീരത്തില്‍ പച്ചകുത്തുന്നതുമെല്ലാം ആലിമിന്‍റെ സലൂണിലെ സേവനങ്ങളില്‍ പെടുന്നു.

വര്‍ഷം 2000 കോടി രൂപയുടെ വ്യവസായമാണ് ഇന്ത്യയിലെ മുടിവെട്ടുമേഖലയില്‍ നടക്കുന്നതെന്ന് ആലിം പറയുന്നു.

( മതൃഭൂമി ദിനപത്രം.)



നിരാകരണവ്യവസ്ഥ