ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ളെയര്‍ ലക്ഷപ്രഭുവാണ്. ബ്രിട്ടനിലെ ഏറ്റവും താരമൂല്യമുള്ള അഭിഭാഷകരില്‍ ഒരാളായ ഭാര്യ ചെറിയുടെ സമ്പാദ്യംകൂടി കൂട്ടിയാല്‍ ബ്ളെയറുടെ ആസ്തി അളവറ്റതാണെന്നു പറയാം. എന്നിട്ടും മുന്‍ പ്രധാനമന്ത്രി ട്രെയിനില്‍ ടിക്കറ്റെടുക്കാന്‍ കൈയില്‍ കാശില്ലാതെ കഴിഞ്ഞ ദിവസം വട്ടംചുറ്റി!
ഹീത്രോ എക്സ്പ്രസിലാണ് സംഭവം. ഈ ട്രെയിനില്‍ കയറിയശേഷം ടിക്കറ്റെടുത്താല്‍ മതി. ഫസ്റ്റ് ക്ലാസ് കംപാര്‍ട്മെന്‍റില്‍ ടിക്കറ്റ് കളക്റ്റര്‍ എത്തിയപ്പോഴാണ് തന്‍റെ പക്കല്‍ ടിക്കറ്റ് തുകയായ 24.50 പൌണ്ട് തികയില്ലെന്ന് മുന്‍ പ്രധാനമന്ത്രി തിരിച്ചറിഞ്ഞത്. പിഴകൂടി അടയ്ക്കേണ്ടിവരുമെന്നോര്‍ത്ത് വിഷണ്ണനായ ബ്ളെയറെ ഒരു സഹയാത്രികന്‍ പണം നല്‍കി രക്ഷിക്കുകയായിരുന്നു. 'ഡെയ് ലി സ്റ്റാര്‍' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. 2001ല്‍ ല്യൂട്ടനില്‍നിന്ന് ലണ്ടനിലേക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ചെറി ബ്ളെയര്‍ക്ക് 10 പൌണ്ട് പിഴ അടയ്ക്കേണ്ടിവന്നിട്ടുണ്ട്.( കലാകൌമുദി ദിനപത്രം )

ലോഡുചെയ്യുന്നു...