Webdunia: Portal - Search - Mail - Greetings   More >>
Support | Font Download | Feedback
Family Filter | On
Search  
Welcome, Guest  [ Register | Sign In ]

ഭൂമി ഇനിയെത്ര കാലം

500 കോടി വര്‍ഷത്തിനകം ഭൂമിയെ ബുധനോ ചൊവ്വയോ ഇടിച്ചു തകര്‍ക്കും!

അടുത്ത 500 കോടി വര്‍ഷത്തിനുള്ളില്‍ ബുധനോ ചൊവ്വയോ ഭ്രമണപഥത്തില്‍നിന്ന് തെറ്റിവന്ന് ഭൂമിയില്‍ ഇടിച്ച് ജീവജാലങ്ങളെല്ലാം നശിച്ചേക്കുമെന്ന് പ്രവചീക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍.

സൌരയൂധത്തെ സംബന്ധിച്ചു നടത്തിയ രണ്ടു പ്രത്യേക പഠനങ്ങളില്‍ സൂര്യന് ചുറ്റിനും നിശ്ചിത ഭ്രമണപഥത്തില്‍ 40 ദശലക്ഷം വര്‍ഷം മാത്രമേ ഒരു ഗ്രഹത്തിന് സ്ഥിരമായി ഭ്രമണം ചെയ്യാന്‍ കഴിയൂ എന്നു കണ്ടെത്തി. അതിനുശേഷം ഭ്രമണത്തില്‍നിന്ന് ഗ്രഹം അകലും. അടുത്ത 500 കോടി വര്‍ഷത്തിനുള്ളില്‍ ബുധന്‍റെ ഭ്രമണത്തില്‍ സ്ഥാനചലനം ഉണ്ടാകാനിടയുണ്ടത്രെ.

ഈ സ്ഥാനഭ്രംശം സൌരയൂഥത്തിന്‍റെ ബാലന്‍സ് തകര്‍ക്കും. ചൊവ്വയോ ബുധനോ ഭൂമിയുമായി കൂട്ടി ഇടിക്കുന്നതിന് ഇത് ഇടയാക്കും. അതോടെ ഭൂമിയിലെ സമസ്ത ജീവജാലങ്ങളും നശിക്കും. ചൊവ്വയുമായാണ് കൂട്ടിയിടിക്കുന്നതെങ്കില്‍ ഭൂമി 1000 വര്‍ഷത്തോളം ഒരു ചുവന്ന നക്ഷത്രമായി കിടക്കുമെന്ന് 'ന്യൂ സയന്‍റിസ്റ്റ്' മാഗസിനില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ഗ്രിഗറി ലാവ്ലിന്‍ പറയുന്നു.

( കലാകൌമുദി ദിനപത്രം )



പ്രതികരണങ്ങള്‍

Re: ഭൂമി ഇനിയെത്ര കാലം
40 ദശലക്ഷം വര്‍ഷം = 4 കോടി വര്‍ഷം ആയുസ്സു 4 കോടി വര്‍ഷം aanenkhi പിന്നെ എന്തിനാ മഷെ ഇനി ‍ഇടിക്കാന്‍ 500 കോടി വര്‍ഷം?
Re: ഭൂമി ഇനിയെത്ര കാലം
അതാണല്ലോ തലവാചകത്തിലെ ചോദ്യവും
നിരാകരണവ്യവസ്ഥ