Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ക്ഷേത്ര നിര്‍മാണത്തിലൊരു രാജശില്പ്പി

ക്ഷേത്രനിര്‍മാണത്തില്‍ നൂറ് തികയ്ക്കാന്‍ രാജീവന്‍

ക്ഷേത്രനിര്‍മാണത്തില്‍ അപൂര്‍വ്വ നേട്ടവുമായി കീച്ചേരി പയ്യരട്ട സ്വദേശി രാജീവന്‍. മലപ്പുറം കോണ്ടോട്ടിയിലെ കരിയാത്തന്‍മലക്ഷേത്രം പൂര്‍ത്തിയാവുന്നതോടെ നൂറാം ക്ഷേത്രം പൂര്‍ത്തിയാക്കുകയാണ് രാജീവന്‍.

അച്ഛന്‍ പരിയാരന്‍ കളത്താലില്‍ ചന്തുക്കുട്ടി നായരുടെ സഹായിയായി തുടക്കം കുറിച്ച രാജീവന്‍ ഒന്നര പതിറ്റാണ്ടായി ഈ രംഗത്തുണ്ട്. 1993 ല്‍ പിതാവിന്‍റെ മരണശേഷമാണ് സ്വന്തമായി ക്ഷേത്രനിര്‍മാണ രംഗത്ത് മുഴുകിയത്. എണ്‍പത്തിനാല് ക്ഷേത്രങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി. പല ഭാഗങ്ങളിലായി പതിനാറ് ക്ഷേത്രനിര്‍മാണം ഇപ്പോള്‍ നടക്കുന്നു.

ബാഗ്ലൂരിലെ നിമിഷാംബ ക്ഷേത്ര സമുച്ചയം, കാസര്‍കോട് കോളിയടുക്കം ശിവക്ഷേത്രം, ചട്ടഞ്ചാല്‍ മഹാലക്ഷിപുരം മഹിഷമര്‍ദ്ദിനിക്ഷേത്രം, പൊയിനാച്ചി അടുക്കത്തബയലില്‍ ശാസ്താ ഭഗവതിക്ഷേത്രം, പാലക്കാട് ജില്ലയിലെ കാളിക്കടവ് ദേവീക്ഷേത്രം തുടങ്ങിയവ പൂര്‍ത്തിയാക്കിയവയില്‍ ഉള്‍പ്പെടും. കണ്ണൂര്‍ ജില്ലയിലെ വടേശ്വരം ശിവക്ഷേത്രം, തളിയില്‍ മേല്‍തളി മഹാദേവക്ഷേത്രം എന്നിവയും രാജീവന്‍റെ കരവിരുതിലാണ് ഉയരുന്നത്.

പത്തോളം മുത്തപ്പന്‍ മടപ്പുരകളും നിരവധി പള്ളിയറകളും, തറവാട്ടുക്ഷേത്രങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ ആറ് ക്ഷേത്രങ്ങളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. കല്യാശ്ശേരിയില്‍ പുതുതായി നിര്‍മിച്ച കാഞ്ഞിരംകുന്ന് ഭഗവതിക്ഷേത്രം, കനിത്തോട്ടത്തില്‍ കതിവനൂര്‍ വീരന്‍ ക്ഷേത്രം എന്നിവയുടെ നിര്‍മാണത്തിനും രാജീവനാണ് നേതൃത്വം നല്കിയത്.

42 കാരനായ രാജീവനെ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവില്‍നിന്ന് പട്ടും വളയും നല്കി ആദരിച്ചിരുന്നു.

( മാതൃഭൂമി ദിനപത്രം )



നിരാകരണവ്യവസ്ഥ