മാരകരോഗം ബാധീച്ച് ചികിത്സയില്‍ കഴിയുന്ന ചെങ്ങോട്ട് കാവ് ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ മേലൂര്‍ കുറുങ്ങോട്ട് താഴെ മാധവിയുടെ മകള്‍ വിജിന (22) യുടെ ചികിത്സയ്ക്കായി നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപവത്കരിച്ചു. രക്താര്‍ബുദം ബാധിച്ച് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ് വിജിന. ചികിത്സക്ക് രണ്ടു ലക്ഷം രൂപ വേണമെന്നാണ് വിദഗ്ധ ഡോക്റ്റര്‍മാര്‍ പറഞ്ഞത്. സഹായ കമ്മിറ്റി ഭാരവാഹികളായി വാര്‍ഡ് മെമ്പര്‍ എം.വി.ബിജി ( ചെയര്‍പേഴ്സണ്‍ ) പി.സി.സുരേഷ് ( കണ്‍വീനര്‍ ), പി.വേണു ( ഖജാന്‍ജി ) എന്നിവരെ തിരഞ്ഞെടുത്തു. സഹായങ്ങള്‍ കണ്‍വീനര്‍ പി.സി.സുരേഷ്, കുറുങ്ങോട്ട് താഴെ വിജിന സഹായ കമ്മിറ്റി, മേലൂര്‍ പി.ഒ., കൊയിലാണ്ടി, കോഴിക്കോട് എന്ന വിലാസത്തിലോ കൊയിലാണ്ടി സിന്‍ഡിക്കേറ്റ് ബാങ്കിലെ 4402200094160 എന്ന അക്കൌണ്ട് നമ്പറിലോ അയക്കണം.
( മാതൃഭൂമി ദിനപത്രം )
ലോഡുചെയ്യുന്നു...