നാളെ പെണ്‍കുട്ടികള്‍ മദ്യംകഴിച്ച് റോഡില്‍ കിടന്നാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു.
ജില്ലാ മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ നടത്തുന്ന നിരാഹാരസമരം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അവര്‍.ഐടി മേഖലയില്‍ വന്നിട്ടുള്ള സാമ്പത്തിക അഹങ്കാരത്തിന്‍റെ ഫലമായി പെണ്‍കുട്ടികളും മദ്യം ഉപയോഗിക്കുകയാണ്. കേരളത്തിലെ സ്ത്രീകള്‍ക്ക് മക്കളെക്കുറിച്ച് ആശങ്കപ്പെടേണ്ട അവസ്ഥയാണ് ഇപ്പോള്‍. നാളെ ഏത് കുട്ടിയും മദ്യത്തിന് അടിമയാകാം. സമരം തോല്‍ക്കുവാന്‍ വേണ്ടിയുള്ളതാണെന്ന ചിന്ത തെറ്റാണ്. പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ഈ പൊരുതല്‍. കൂരിരുട്ടില്‍ ഒരു തിരി കൊളുത്തി വയ്ക്കുന്നതുപോലെ, ഗാന്ധിജി നിങ്ങളുടെ ഗുരുവാണോയെന്ന് കോണ്‍ഗ്രസിന്‍റെ മുഖത്ത് നോക്കി ചോദിക്കാന്‍ കഴിയണം രാജീവ് ഗാന്ധി കോണ്ടുവന്ന മദ്യനിരോധനം തുടരാന്‍ കേരളത്തിലെ സി.പി.എം. മന്ത്രി സഭക്കു കഴിഞ്ഞില്ല. അതു തെളിയിക്കുന്നത് അവരുടെ സംസ്കാരത്തെയാണ്. എ.കെ.ആന്‍റണിക്കും ഉമ്മന്‍ ചാണ്ടിക്കു പോലും മദ്യനിരോധനം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. കാരണം അബ്കാരികളെ പിണക്കാന്‍ ആര്‍ക്കും കഴിയില്ല. ഭരിക്കാന്‍ അവരുടെ പണം വേണം. ആത്മഹത്യകളുടേയും പീഡനങ്ങളുടേയും സ്വന്തം നാടായി കേരളം മാറുന്നു - ശ്രീമതി സുഗതകുമാരി പറഞ്ഞു( കലാകൌമുദി ദിനപത്രം )

ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍