അപൂര്‍വ്വ രോഗത്തിന്‍റെ പിടിയിലകപ്പെട്ട് അവയവങ്ങള്‍ തളര്‍ന്നുകോണ്ടിരിക്കുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്ത പതിനാറുകാരന്‍ ചികിത്സാസഹായം തേടുന്നു. വടകരയില്‍ ഓട്ടോ ഡ്രൈവറായ മൂരാടിനടുത്ത് പറമ്പത്തുപറമ്പില്‍ അശോകന്‍റെ മകന്‍ കെ.എം.അരുണ്‍കുമാറാണ് തലയിലെ ഞരമ്പിന്‍റെ ആവരണം ദ്രവിച്ചു പോവുന്ന അത്യപൂര്‍വ്വമായ രോഗത്തിനടിമയായത്. അരുണിന്‍റെ രോഗത്തെക്കുറിച്ചും കുടുംബം നേരിടുന്ന ദുരിതത്തെക്കുറിച്ചും നേരത്തെ മാതൃഭൂമിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ചികിത്സിച്ച് രോഗം ഭേദമാക്കാന്‍ കഴിയുമെന്ന അവകാശവാദവും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇതിനെല്ലാം വലിയ തുകതന്നെ വേണ്ടിവരും. ഈ സാഹചര്യത്തിലാണ് ചികിത്സാസഹായസമിതി രൂപവത്കരിച്ചത്.
ചികിത്സാസഹായസമിതി ഭാരവാഹികളായി കെ.ജയകൃഷ്ണന്‍ (ചെയര്‍മാന്‍), പി.ഷാജി (ജനറല്‍ കണ്‍വീനര്‍), സി.ശശി (ട്രഷറര്‍), എന്നിവരെ തിരഞ്ഞെടുത്തു. സഹായങ്ങള്‍ പി.ഷാജി, ജനറല്‍ കണ്‍വീനര്‍, കെ.എം.അരുണ്‍ ചികിത്സാസഹായസ്മിതി, ഇരിങ്ങല്‍, പി.ന്‍. 673521, കോഴിക്കോട് എന്ന വിലാസത്തിലോ ഇരിങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ അക്കൌണ്ട് നമ്പര്‍ - 6169-ലേക്കോ അയയ്ക്കണം. (മാതൃഭൂമി ദിനപത്രം)
ലോഡുചെയ്യുന്നു...