എന്‍റെ നാട് ആലപ്പുഴയാണ്. സനാതന ധര്‍മ്മവിദ്യാശാലയിലാണ് ഞാന്‍ പഠിച്ചത്. ഒരു ദിവസം വൈകുന്നേരം ഞാന്‍ സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പോഴാണ് അത് കണ്ടത്. പോലീസ് ഇന്‍സ്പെക്റ്റര്‍ സത്യനേശന്‍ ഒരാളെ നിഷ്ഠൂരമായി മര്‍ദ്ദിക്കുന്നു. അയാളൊരു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. അയാളുടെ ചുണ്ടുകളില്‍ നിന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നു. അയാള്‍ അവശനായിരുന്നു. എങ്കിലും അയാള്‍ തോല്‍ക്കുന്നില്ലെന്ന് എനിക്ക് തോന്നി. കൂടിനിന്നവര്‍ അമര്‍ഷവും വേദനയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടു. വാസ്തവത്തില്‍ ചോരകൊണ്ടു മാത്രം വീട്ടേണ്ട ഒരു കടമായിരുന്നു അത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. അതിനു പകരം സത്യനേശന്‍, സത്യന്‍ എന്ന നടനായപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിന് സ്നേഹവും ആരാധനയും നല്‍കി പൂജിച്ചു സ്വീകരിച്ചു. ഇതാണ് ദൈവത്തിന്‍റെ നിരീശ്വരത്വം.
പില്‍ക്കാലത്ത് സത്യന്‍ എന്ന നടന്‍റെ സിനിമകള്‍ കണ്ടപ്പോള്‍ ആദ്യമൊക്കെ അവയുമായി ഇണങ്ങിപ്പോകാന്‍ എനിക്ക് പ്രയാസമായിരുന്നു. ഇത് എന്‍റെ ഓര്‍മ്മയുടെ ദൈവനിഷേധമാണ്.
(മള്‍ബറി ബുക്സ് പ്രസാധനം ചെയ്ത "ഓര്‍മ്മ" എന്ന പുസ്തകത്തില്‍ നിന്ന്. പ്രസിദ്ധീകരണ തിയ്യതി - മാര്‍ച്ച് 31, 1995)
മറുപുറം - തൊഴില്‍ ഏതായാലും അത് കൃത്യമായി ചെയ്യുക. അതാണ് സത്യനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഇന്ന് നമുക്കുള്ളത് അര്‍പ്പണബോധമില്ലാത്ത തൊഴിലാളികളും അവരെ ഭരിക്കുന്ന അതിനേക്കാള്‍ മോശമായ രാഷ്ട്രീയക്കാരുമാണ്. അതു കൊണ്ടുതന്നെ സത്യന്‍റെ പ്രസക്തി ഏറുകയും ചെയ്യുന്നു.
ലോഡുചെയ്യുന്നു...