Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

നാണിക്കാം നമുക്ക്

ശ്രീമതി ടീച്ചറുടെ ക്രൂരകൃത്യം!

സാറാ ടീച്ചറോട് ശ്രീമതി ടീച്ചര്‍ ചെയ്യാന്‍ കൊള്ളാവുന്നതാണോ ഇത്? നിശ്ചയമായും അല്ലെന്നാണ് തൃശൂരിലെ സാംസ്‌കാരിക നായകര്‍ ഒന്നടങ്കം പറയുന്നത്. ലോക ക്ഷയരോഗനിര്‍മ്മാര്‍ജ്ജന ദിനാചരണത്തിന്‍റെ ഭാഗമായി ആരോഗ്യവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് സാറാ ജോസഫിന്‍റെ പേര് നിര്‍ദാക്ഷിണ്യം വെട്ടിമാറ്റിയത്. പരിപാടി സാറാ ടീച്ചര്‍ ഉത്ഘാടനം ചെയ്യുമെന്ന് കാണിച്ച് നഗരത്തിലെങ്ങും നോട്ടിസുകളും പോസ്റ്ററുകളും പതിച്ചിരുന്നു. തുടര്‍ന്ന് സദ്യക്ക് വിളിപ്പിച്ച് ചോറില്ലെന്ന വിവരവുമായി ആരോഗ്യവകുപ്പിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ സാറാടീച്ചറുടെ വസതിയിലെത്തി പരിപാടിയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്രെ. മുകളില്‍ നിന്നുള്ള ഉത്തരവു പ്രകാരമാണ് പരിപാടിയില്‍ നിന്നും ഒഴിവാക്കുന്നതെന്നും അവര്‍ അറിയിച്ചു.

ആരോഗ്യവകുപ്പില്‍ ശ്രീമതീ ടീച്ചറല്ലാതെ ആരാണ് മുകളിലിരിക്കുന്നത്? കിളിരൂര്‍ കേസുമായി രണ്ടു ടീച്ചര്‍മാരും തമ്മിലുളള പൊട്ടലും ചീറ്റലും തുടരുന്ന സാഹചര്യത്തില്‍ നിശ്ചയമായും ശ്രീമതി ടീച്ചര്‍ക്ക് ഇതിലുള്ള പങ്ക് സംശയിക്കപ്പെടാം. പക്ഷെ, ഇക്കാര്യത്തെക്കുറിച്ച് ഒന്നുംതന്നെ അറിയില്ലെന്നാണ് അവര്‍ പറയുന്നത്. ഒടുവില്‍ ചടങ്ങ് തൃശൂരിലെ പൌരാവകാശ പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തുന്നതിലും കലാശിച്ചു. സാറ ടീച്ചറെ വേദിയില്‍ വിളിച്ചു വരുത്തി മാപ്പു പറയാമെന്ന് സമ്മതിച്ച ഉദ്യോഗസ്ഥര്‍ ഇടയ്ക്ക് മുങ്ങിയതോടെ പ്രതിഷേധം കനക്കുകയും ഉച്ചയോടെ ചടങ്ങ് അവസാനിപ്പിക്കുകയുമാണ് ഉണ്ടായത്.

കിളിരൂര്‍ പ്രശ്നവും ക്ഷയരോഗനിര്‍മ്മാര്‍ജ്ജനവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണിപ്പോള്‍ സാറാടീച്ചറുടെ ചിന്തകള്‍!


നാണിക്കാം നമുക്ക്

ഭാരതപ്പുഴയെക്കുറിച്ച് വാഴ്ത്തിപ്പാടിയതൊക്കെ തിരുത്തിപ്പറയേണ്ട സമയം നേരത്തെ കഴിഞ്ഞതാണ്. എന്നാല്‍ നിള‍യെ സ്നേഹിക്കുന്നവര്‍ക്ക് സങ്കടപ്പെടാന്‍ മറ്റൊരു വാര്‍ത്ത കൂടി. പുഴ വറ്റിവരണ്ടതിനാല്‍ പാമ്പാടി ഐവര്‍മഠത്തില്‍ നടത്താനിരുന്ന സംസ്കാരം മരിച്ച ആളുടെ വിട്ടു വളപ്പിലേക്ക് മാറ്റേണ്ടി വന്നു. പുതൂര്‍ക്കര സ്വദേശിയായ ഉണ്ണികൃഷ്ണന്‍റെ മരണാനന്തര ചടങ്ങുകള്‍ പ്രമുഖ ഹൈന്ദവ പുണ്യ ശ്മശാനമായ പാമ്പാടി ഐവര്‍മഠത്തില്‍ നടത്താനിരുന്നതാണ്. എന്നാല്‍ വെള്ളമില്ലാത്തതു മൂലം ചടങ്ങുകള്‍ മാറ്റേണ്ടി വന്നു.

ലോക ജലദിനത്തിലായിരുന്നു സംഭവം എന്നതാണ് മറ്റൊരു വിരോധാഭാസം. ദിവസവും അമ്പതിലധികം സംസ്കാരങ്ങള്‍ നടക്കുന്ന ഐവര്‍മഠത്തില്‍ ജലക്ഷാമം മൂലം സംസ്കാരം മാറ്റേണ്ടി വരുന്നത്‌ ആദ്യം. മുങ്ങിക്കുളിക്കാന്‍ ജലമില്ലാത്തതാണ് സംസ്കാരം മാറ്റി വയ്ക്കാന്‍ കാരണം. ഒരു മാസമായി ഐവര്‍മഠം ഭാഗത്ത് പുഴ പൂര്‍ണമായി വറ്റിയതോടെ മുങ്ങിക്കുളിക്കു പകരം ബക്കറ്റില്‍ വെള്ളം കൊണ്ടുവന്നാണ് കര്‍മ്മം പൂര്‍ത്തിയാക്കിയിരുന്നത്. മുങ്ങിക്കുളിക്കുപോലും വെള്ളമില്ലാത്ത ഭാരതപ്പുഴ വറ്റുമ്പോള്‍ പുഴകളെ നശിപ്പിക്കുന്നത് ശീലമാക്കിയ നമ്മള്‍ നാണിക്കേണ്ടിയിരിക്കുന്നു.

(ഇന്ത്യാ ടുഡേ, ഏപ്രില്‍ 8, 2009)





പ്രതികരണങ്ങള്‍

Re: നാണിക്കാം നമുക്ക്
ശ്രീമതി ടീച്ചര്‍, കൊടിയേരി ബാലകൃഷ്ണന്‍, അയാക്കടെ പൊത്രന്‍ എന്നിവരെ പറ്റി സകല ആളുകള്‍ക്കും അറിവുള്ളതാണ്‌. ശ്രീമതിയെങ്ങനെ ശ്രീമതിയായെന്ന് ശ്രീമതിയോര്‍ക്കുന്നത് നന്ന്.. സാറ ടീച്ചര്‍ എവിടെ? ശ്രീമതിയെവിടെ?
Re: നാണിക്കാം നമുക്ക്
ഈ അഭിപ്രായം വളരെ ശരി
Re: നാണിക്കാം നമുക്ക്
നന്ദി
നിരാകരണവ്യവസ്ഥ