ഏതു രൂപവുമാവാന്‍ ജലം സദാ സന്നദ്ധം. ഒരാളത് ഗ്ലാസിലേക്കൊഴിക്കുമ്പോള്‍ ഗ്ലാസിന്റെ ആകൃതിയിലാകുന്നു. ബക്കറ്റിലേക്കൊഴിക്കുമ്പോള്‍ ബക്കറ്റിന്റേയും. ജലം ഒരിക്കലും എതിരിടുന്നില്ല, കുറയുന്നില്ല, പരാതി പറയുന്നില്ല. അതു സദാ കീഴ്പ്പെടുന്നു.
ഗുണവാനായൊരാള്‍ ജലത്തെപ്പോലെ. ജലത്തിന് മൂന്നു സവിശേഷതകള്‍.1. എല്ലാറ്റിനേയും പോഷിപ്പിക്കുന്നത്. 2. മൃദുവായതിനാല്‍ ഒന്നിനുമെതിരായി പോരടിക്കാത്തത്.3. സദാ താഴേക്കൊഴുകുന്നത്. താണൊരിടത്ത് ജലം നിവസിക്കുന്നതുപോലെ ഗുണവാനായൊരാള്‍ താഴ്മയില്‍ ജീവിക്കുന്നു, മരിക്കുന്നു. അഗാധവും സൂക്ഷ്മവുമായ ജലം പോലെ ഗുണവാനായ ഒരാള്‍ ഏകാകിയും നിശ്ശബ്ദനുമായി പുലരുന്നു. ജലം ജീവികള്‍ക്കൊക്കെയും പോഷണം നല്‍കുന്നതുപോലെ ഗുണവാനായൊരാള്‍ താന്‍ ചെയ്ത നല്ല പ്രവൃത്തിക്ക് പ്രശംസ, അഭിനന്ദനം പ്രതീക്ഷിക്കുന്നില്ല. ഗുണവാനായൊരാള്‍ മൊഴിയുന്നത്, ചെയ്യുന്നത് എന്തുതന്നെയായാലും അതെപ്പോഴും നിശ്ചലമായ ജലത്തില്‍ നിഴലിക്കുന്ന പ്രതിഛായപോലെ സത്യമായിരിക്കുന്നു, നേരായിരിക്കുന്നു.ജലമൊഴികള്‍
"ജലത്തിലത്രെ അമൃതത്വംജലത്തിലത്രെ രോഗശമനകാരിത്വം.അപ്രകാരമത്രെ ജലപ്രശസ്തി" - ഋഗ്വേദം 1, 2319
"ജീവിതത്തിന്റെ ഉത്ഭവംജലത്തിലാകുന്നു" - ഛാന്ദോഗ്യോപനിഷത്ത്
"ഒഴുകുന്ന ജലത്തിന്റെ ഒച്ചബുദ്ധന്റെ വര്‍ത്തമാനം പോലെ" - സെന്‍ വചനം
"തീ തീയെ പൊള്ളിക്കുന്നില്ലജലം ജലത്തെ നനയ്ക്കുന്നുമില്ല" - സെന്‍ വചനം
"ജലം പര്‍വ്വതങ്ങളെയെല്ലാം ഭാവിയില്‍ മണ്ണോടു ചേര്‍ക്കും" - ലാവോത്സു
"സത്യം വെള്ളത്തെപ്പോലെഅസത്യം കരിങ്കല്ലുപോലെ" - ബുദ്ധന്‍
"ഒരേ നദിയിലേക്ക് രണ്ടു തവണ ഇറങ്ങുകയെന്നത്അസാദ്ധ്യമാകുന്നു " - ഹെരാക്ലിറ്റസ്
" ജലം എല്ലാറ്റിനേയുംഈര്പ്പ്മുള്ളതാക്കുന്നു;വളര്‍ത്തുന്നു.ജലം മലയിലേക്കോഴുകുന്നില്ല; മറിച്ച് സാഗരത്തിന്റെ അരികിലേക്കൊഴുകുന്നു.ജലം ഭൂമിയില്‍ വേരോടിക്കുന്നില്ല.അതുപോലെ മുകളില്‍ , സ്വര്‍ഗ്ഗത്തില്‍ അള്ളിപ്പിടിക്കുന്നില്ല. എന്തെന്നാല്‍ ഇതിന് ഒന്നിനോടും ബന്ധമില്ല. ജലം മൃദുലവും കല്ല് കഠിനവുംഎന്നാലും ജലത്തിന്റെ കീഴടക്കാനാവാത്തതെന്തോ, അത് കല്ലിന്റെ കാഠിന്യത്തെ മിനുസപ്പെടുത്തുന്നു.കല്ലിന്റെ കഠിനതക്ക്കീഴടക്കാനാവാത്തതെന്തോ,അത് ജലത്തിന്റെ മൃദുലതക്ക് വഴികൊടുക്കുന്നു " - റെഗ്രിഗെ (താവോ ഓഫ് റിലേഷന്ഷിപ്പ്)
(കടപ്പാട് - പിറവി - മെയ്, 2009 - പിഎന്‍.ദാസ്)
ലോഡുചെയ്യുന്നു...