സ്റ്റാലിന്‍റെ കത്തുകള്‍
പഴയ സോവിയറ്റ് യൂണിയനില്‍ ഇങ്ങനെയൊരു കഥ പറഞ്ഞതായി ഒരമേരിക്കന്‍ മാസിക പ്രസ്താവിക്കുന്നു.സ്റ്റാലിന്‍ മരണശയ്യയില്‍ കിടക്കുമ്പോള്‍ ക്രൂഷ്ചേവിനെ വിളിച്ചു പറഞ്ഞുവത്രെ : 'ഞാന്‍ രണ്ട് കത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്. സാമ്പത്തിക നയങ്ങളുടെ പ്രശ്നങ്ങളില്‍പ്പെട്ട് നിങ്ങള്‍ കുഴങ്ങുമ്പോള്‍ അതിലാദ്യത്തെ കത്ത് നിങ്ങള്‍ പൊട്ടിക്കണം. യഥാര്‍ത്ഥ വൈഷമ്യത്തില്‍ നിങ്ങളകപ്പെടുമ്പോള്‍, എന്നു പറഞ്ഞാല്‍, നിങ്ങളുടെ ജീവന്‍ അപകടത്തിലാവുമ്പോള്‍ രണ്ടാമത്തെ കത്ത് പൊട്ടിക്കുക.' കുറെക്കാലത്തിനുശേഷം ഒരു സാമ്പത്തിക കുഴപ്പം അത്യാസന്നമെന്ന് വന്നയൊരു ഘട്ടത്തില്‍ ക്രൂഷ്ചേവ് ആദ്യത്തെ കത്ത് പൊട്ടിച്ചു : 'എല്ലാ കുറ്റങ്ങളും എന്‍റെ മേല്‍ ആരോപിക്കുക.' ഉടന്‍തന്നെ ക്രൂഷ്ചേവ് സ്റ്റാലിനെ സ്വേച്ഛാധിപതിയെന്നും മര്‍ദ്ദകനെന്നും മുദ്രകുത്തി. 1964-ല്‍ ക്രംലിനില്‍ അധികാരത്തിനു വേണ്ടിയുള്ള വടംവലി യഥാര്‍ത്ഥത്തില്‍ സംഭവിച്ചപ്പോള്‍ ക്രൂഷ്ചേവ് രണ്ടാമത്തെ കത്ത് പൊട്ടിച്ചു. അതിലിങ്ങനെയായിരുന്നു. 'രണ്ടുകത്തുകള്‍ തയ്യാറാക്കിയേക്കുക'( കടപ്പാട് -കുങ്കുമം - ജൂലൈ, 2009)
ലോഡുചെയ്യുന്നു...