സ്ത്രീകള്‍ പബില്‍ കയറുന്നതിനെതിരെ അക്രമം നടത്തി വാര്‍ത്തയാക്കിയ മംഗലാപുരത്ത് പുതിയ വിവാദം. മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ കോളെജില്‍ പര്‍ദ ധരിക്കുന്നത് നിരോധിച്ചു
സര്‍ക്കാര്‍ ഗ്രാന്‍റോടെ പ്രവര്‍ത്തിക്കുന്ന കോളെജിലാണ് സംഭവം. ദക്ഷിണ കന്നഡ ജില്ലയിലെ തീരദേശമായ ബണ്ടവാളില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ വെങ്കിടരമണസ്വാമി കോളെജിലാണ് സംഭവം. കോളെജിലെ നിയമത്തില്‍ പറയുന്നില്ല. എന്നിരുന്നാലും ഏത് നിമിഷം വേണമെങ്കിലും നിയമങ്ങളും വ്യവസ്ഥകളും നടപ്പാക്കാന്‍ കോളെജിന് അധികാരമുണ്ടെന്ന് പ്രന്സിപ്പല്‍ സീതാറാം മയ്യ പറഞ്ഞു.കോളെജില്‍ പ്രവേശനത്തിനായി അഭിമുഖം നടത്തുന്ന വേളയില്‍ ഇക്കാര്യങ്ങള്‍ രക്ഷിതാക്കളേയും കുട്ടികളേയും പറഞ്ഞു മനസ്സിലാക്കാറുണ്ട്. ഇത് അംഗീകരിച്ചവര്‍ക്കാണ് കോളെജില്‍ പ്രവേശനം നടത്തുന്നത്.കോളെജിലെ ഒരു കുട്ടിയൊഴികെ ബാക്കിയെല്ലാ കുട്ടികളും പര്‍ദ ഒഴിവാക്കാന്‍ തയ്യാറാണ്. മറ്റൊരു കോളെജില്‍ നിന്ന് പി.യു.സി.കഴിഞ്ഞ ഈവര്‍ഷം കോളെജില്‍ ഒന്നാം വര്‍ഷ ബി കോമിന് ചേര്‍ന്ന ആയിഷ ആസ്മിനാണ് പര്‍ദ ഒഴിവാക്കാന്‍ വിസമ്മതിക്കുന്നത്. ഈ കുട്ടിക്ക് ടി.സി.നല്‍കാന്‍ കോളെജ് തയ്യാറാണെന്നും പ്രിന്സിപ്പല്‍ പറഞ്ഞു.കോളെജ് നടപടിക്കെതിരെ ആയിഷ ഇന്നലെ മാംഗ്ലൂര്‍ യൂനിവേഴ്സിറ്റി വൈസ് ചാന്സലര്‍ കാവേരിയപ്പയ്ക്ക് പരാതി നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ യൂനിവേഴ്സിറ്റിക്ക് പരിമിതിയുണ്ടെന്ന് വൈസ് ചാന്സലര്‍ പറഞ്ഞു. കോളെജില്‍ ഏത് തരത്തിലുള്ള വ്യവസ്ഥയും അച്ചടക്കവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്താന്‍ മാനേജ്മെന്‍റിന് അധികാരമുണ്ട്.എന്നാല്‍ ഗ്രാന്‍റ് ലഭിക്കുന്ന കോളെജുകളെ നിയന്ത്രിക്കാന്‍ കോളെജിയറ്റ് എജുക്കേഷന്‍ ഡയറക്ടേറ്റിന് കഴിയുമെന്നാണ് യൂനിവേഴ്സിറ്റിയുടെ നിലപാട്. എന്നിരുന്നാലും യൂനിവേഴ്സിറ്റി കോളെജ് മാനേജ്മെന്‍റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.മാംഗ്ലൂരിലെ കോളെജിയറ്റ് എജുക്കേഷന്‍ ഇതുസംന്ധിച്ച് ബാഗ്ലൂരിലെ ഹെഡ് ഓഫീസിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പഠിച്ചതിനുശേഷം ഇക്കാര്യത്തില്‍ എന്തുചെയ്യാമെന്ന് ആലോചിക്കുമെന്ന് ബംഗ്ലൂരിലെ കൊളെജിയറ്റ് എജുക്കേഷന്‍ ഡയറക്ടര്‍ അറിയിച്ചു.(മംഗലാപുരത്ത് കോളെജില്‍ പര്‍ദ നിരോധിച്ചു- കലാകൌമുദി ദിനപത്രം - 20/08/2009)
ലോഡുചെയ്യുന്നു...