Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ദയാവധം

മാരകരോഗം ബാധിച്ച മക്കളെ ദയാവധം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് അപേക്ഷ നല്‍കി. ഉത്തര്‍പ്രദേശിലെ ലാല്‍ഗഞ്ച് ഗ്രാമത്തിലുള്ള ജീത്ത് നാരായണനും ഭാര്യ പ്രഭാവതിയുമാണ് നാലു മക്കളുടെ രോഗം ഭേദമാകുമെന്ന പ്രതീക്ഷ നശിച്ചതിനെത്തുടര്‍ന്ന് ദയാവധത്തിന് അപേക്ഷിച്ചത്. മാംസപേശികളുടെ ശക്തി ക്ഷയിക്കുന്ന 'മസ്കുലര്‍ ഡിസ്ട്രോഫി' എന്ന രോഗമാണ് കുട്ടികള്‍ക്ക്. നാരായണ്‍-പ്രഭാദേവി ദമ്പതിമാരുടെ മക്കളായ ദുര്‍ഗേഷ്(23), സര്‍വേഷ്(20), ബ്രജേഷ്(18), സുശീല്‍(16) എന്നിവരെ ദയാവധത്തിന് വിധേയമാക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. രോഗം ഭേദമാക്കാന്‍ തങ്ങള്‍ നടത്തിയ ചികിത്സകളൊന്നും ഫലം കണ്ടില്ലെന്ന് അവര്‍ കത്തില്‍ അറിയിച്ചു.

(

മാതൃഭൂമി ദിനപത്രം - 25/08/2009 - മാറാരോഗം : മക്കളെ ദയാവധത്തിന് അനുവദിക്കണമെന്ന് അപേക്ഷ)

font>

നിരാകരണവ്യവസ്ഥ