കിളിമാനൂര്‍ : നിര്‍ധനയുവതി ഹൃദയ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. നഗരൂര്‍ രാലൂര്‍ക്കാവ് കുഴിവിള വീട്ടില്‍ സജീവന്‍റെ ഭാര്യ ലത(23)യാണ് സഹായം തേടുന്നത്.
കശുവണ്ടിത്തൊഴിലാളിയായ ലത ഹൃദയ വാല്‍വിലെ തകരാറുമൂലം മാസങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഇപ്പോള്‍ ഡോക്റ്റര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇതിനായി ഒരുലക്ഷത്തോളം രൂപ വേണം. സജീവന് കൂലിപ്പണിയാണ്. ഒരു സെന്‍റ് ഭൂമിപോലും ഇല്ല. സഹോദരങ്ങളുടെ വീടുകളിലാണ് താമസം. സഹായ സമിതി രൂപികരിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, നഗരൂര്‍ ശാഖയില്‍ അക്കൌണ്ട് തുറന്നു - Account Number - 17092(ചികില്‍സാ സഹായം തേടുന്നു, മലയാള മനോരമ ദിനപത്രം - 31/08/2009)
ലോഡുചെയ്യുന്നു...