Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ദൃഡ നിശ്ചയത്തിന്‍റെ വിജയം

ബധിരതയുടെ പേരില്‍ രണ്ടുവട്ടം ഐഎഎസ് നിഷേധിക്കപ്പെട്ട യുവാവിന്‍റെ നിശ്ചയദാര്‍ഡ്യം വിജയിച്ചു. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശി മണിറാം ശര്‍മയാണ് അധികൃതരുടെ ബധിരകര്‍ണങ്ങളെ അതിജീവിച്ച് ഐ എ എസ് സ്വപ്നം സാക്ഷാത്കരിച്ചത്.

അഞ്ചാം വയസിലാണു മണിറാമിനു കേള്‍വി കുറഞ്ഞു തുടങ്ങിയത്. ഒന്പതു വയസായതോടെ കേള്‍വി പൂര്‍ണമായും നഷ്ടമായി. മനസു പതറാതെ പഠിച്ച മണിറാം പത്താം ക്ലാസില്‍ സംസ്ഥാനത്ത് അഞ്ചാം റാങ്ക് നേടി. പന്ത്രണടാം ക്ലാസില്‍ ഏഴാം റാങ്ക്. കോളെജില്‍ രണ്ടാം വര്‍ഷമായപ്പോഴേക്കും പി എസ്സി മുഖേന ജോലി ലഭിച്ചു.

പഠനവും ജോലിയും ഒരുമിച്ചു കൊണ്ടുപോയി. രാഷ്ട്രതന്ത്രത്തില്‍ ഒന്നാം റാങ്കോടെ എം എ നേടി. നെറ്റും പി എച്ച് ഡി യും നേടിയ ശേഷം കോളെജ് അദ്ധ്യാപകനായി.

ഐ എ എസ് ശ്രമം തുടങ്ങിയത് 1995-ലാണ്. പരാജയത്തോടെ തുടങ്ങിയെങ്കിലും 2005-ലും 2006-ലും വിജയിച്ചു.

പൂര്‍ണ ബധിരനായതിനാല്‍ ഐ എ എസ് നല്‍കില്ലെന്നു പറഞ്ഞ് അധികൃതര്‍ പോസ്റ്റ് ആന്‍റ് ടെലഗ്രാഫ് അക്കൌണ്ട്സ് ആന്‍റ് ഫിനാന്സ് സര്‍വീസില്‍ നിയമനം നല്‍കി.

ഏഴര ലക്ഷം രൂപ ചെലവിട്ടു നടത്തിയ ശസ്ത്രക്രിയയില്‍ ഭാഗികമായി കേള്‍വിശേഷി നേടിയ ശേഷമാണ് ഇക്കൊല്ലത്തെ ഐ എ എസ് പരീക്ഷയെ നേരിട്ടത്.

പൂര്‍ണ ബധിരതയെന്ന അയോഗ്യതയെ മറികടന്നു മണിറാം വീണ്ടും പരീക്ഷ വിജയിച്ചപ്പോള്‍ ഐ എ എസ് വാതില്‍ തുറന്നു.

( ഒടുവില്‍ ബധിരകര്‍ണ്ണങ്ങളെ അതിജീവിച്ച് ഐഎഎസ് വിജയ ഗാഥ - മലയാള മനോരമ ദിനപത്രം - 09/10/2009)



നിരാകരണവ്യവസ്ഥ