ഗജകേസരിയോഗത്തില്‍ ഉത്തരേന്ത്യന്‍ ആനയുടെ പാപ്പാനായ ഇന്നസെന്‍റിനെ ഹിന്ദി പഠിപ്പിക്കാന്‍ മുകേഷ് വരുന്ന രംഗമുണ്ട്. അതുപോലെ, കേരളത്തിലെ ആനപ്പാപ്പാന്മാരെ "പാഠം" പഠിപ്പിക്കാന്‍ ഏഞ്ചുവടിയും മലയാള അക്ഷരമാലയും തയ്യാറാക്കിയിരിക്കുന്നുവെന്നത് സിനിമാക്കഥയല്ല. യാഥാര്‍ത്ഥ്യം. കാര്‍ഷിക സര്‍വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോക്ടര്‍ ടി എസ് രാജീവാണ് ആനപ്പാപ്പാന്മാര്‍ക്കുള്ള പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
തിയറിയും പ്രാക്ടിക്കലുമടക്കം ആറ് സെമസ്റ്ററുകളിലായി മൂന്നുവര്‍ഷത്തെ കോഴ്സാണിത്. നാലാം ക്ലാസും ആനപരിപാലനത്തിലെ കൌതുകവുമാണ് കോഴ്സിനു ചേരാന്‍ വേണ്ട മിനിമം യോഗ്യത. മലയാളം അക്ഷരമാല മുഴുവന്‍ ആനയുമായി ബന്ധപ്പെട്ട പദങ്ങള്‍ക്കായി വീതിച്ചു കൊടുത്തിരിക്കുന്ന പുസ്തകത്തില്‍ സകല ആനക്കാര്യങ്ങളും ഉണ്ട്.കേരളത്തിലെ ഏറ്റവും സമ്പന്നമായ ആനത്തറവാടായ ഗുരുവായൂര്‍ ദേവസ്വത്തിലേക്ക് രാജീവ് പുസ്തകം സമര്‍പ്പിച്ചു കഴിഞ്ഞു.(ഇന്ത്യാ ടുഡേ/28/10/2009)
ലോഡുചെയ്യുന്നു...