ഡോംബിവലി ഈസ്റ്റില്‍ കല്യാണ്‍ - ഷില്‍ റോഡ്, ലളിത്കാട്ട ശരത് സ്മൃതിയില്‍ താമസിക്കുന്ന ശങ്കരന്‍ എന്‍.അയ്യരുടെ മകള്‍ ഏഴ് വയസ്സുകാരി ജയശ്രീ ശങ്കരന്‍ ചികിത്സാ സഹായം തേടുന്നു. വിവിധ ആശുപത്രികളിലായി കഴിഞ്ഞ 7 വര്‍ഷം ചികിത്സയിലായിരുന്നിട്ടും ഈ കുട്ടിയ്ക്ക് നടക്കാന്‍ കഴിയുന്നില്ല. ക്രമം തെറ്റിയ നട്ടെല്ല്, പേശി തളര്‍ച്ച, തലച്ചോറിലേക്കുള്ള രക്ത ചംക്രമണത്തിലെ ക്രമക്കേടുകള്‍ എന്നിവകൊണ്ടാണ് നടക്കാന്‍ കഴിയാത്തത് എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ 4 വര്‍ഷം സമയവും 3,50,000/- രൂപ ചെലവും വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പാചക ജോലി ചെയ്യുന്ന ശങ്കരന്‍റെ വരുമാനം കൊണ്ട് ചികിത്സ നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഉദാരമതികളുടെ കാരുണ്യം തേടുന്നത്. ഫോണ്‍ : 9820041901 Bank - SBI - S.B.A/c 30904620174 ( കടപ്പാട് - കലാകൌമുദി ദിനപത്രം - 19/11/2009)
ലോഡുചെയ്യുന്നു...